പുറമറ്റം ബജറ്റില്‍ നിരവധി ക്ഷേമപദ്ധതികള്‍
1282135
Wednesday, March 29, 2023 10:34 PM IST
കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്തില്‍ 17,92,53,787 രൂപ വരവും 17,60,48,153 രൂപ ചെലവും 32,05,634 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ. വി. രശ്മിമോള് അവതരിപ്പിച്ചു.
സമഗ്രവികസനം കൈവരിക്കുന്നതിനുവേണ്ടി കാര്‍ഷിക മേഖലയ്ക്കും പാര്‍പ്പിട മേഖലയ്ക്കും കൂടുതല്‍ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് വസ് പ്രസിഡന്റ്് പറഞ്ഞു. പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍, നിരാലംബരായ രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രസിഡന്റ്് വിനീത്കുമാര്‍ അധ്യക്ഷത വഹിച്ചു.