ഡ്രൈവർക്കെതിരേ കേസ്
1282131
Wednesday, March 29, 2023 10:34 PM IST
പത്തനംതിട്ട: ഇലവുങ്കല്‍ - എരുമേലി പാതയിലെ നാറാണംതോടിനു സമീപം ബസ് മറിഞ്ഞു ശബരിമല തീർഥാടകർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ അപകടമുണ്ടാക്കിയതിനാണ് കേസ്. ബസ് ഡ്രൈവർ ബാലസുബ്രഹ്്മണ്യത്തിനെതിരേയാണ് പന്പ പോലീസ് കേസെടുത്തിരിക്കുന്നത്.