എംസിഎ വെണ്ണിക്കുളം മേഖല കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു
1280836
Saturday, March 25, 2023 10:34 PM IST
തിരുവല്ല: മലങ്കര കാതലിക് അസോസിയേഷന് (എംസിഎ) വെണ്ണിക്കുളം മേഖലയുടെ 2023-24 വര്‍ഷത്തെ കര്‍മപദ്ധതി "ഉണര്‍വ് 2023' ഉദ്ഘാടനം നടത്തി.
എംസിഎ തിരുവല്ല അതിരൂപത ജനറല്‍ സെക്രട്ടറി അനീഷ് വി. ചെറിയാന് പതാക ഉയര്‍ത്തി.
എംസിഎ സഭാതല രക്ഷാധികാരിയും മാവേലിക്കര ഭദ്രാസനാധിപനുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത കര്‍മപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എംസിഎ മേഖലാ പ്രസിഡന്റ് റോക്കി ചെന്പോത്തിനാല് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വിനോദ് കളകുടിയില്, മേഖല വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് കൊടിനാട്ടുകുന്നേല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ജോര്‍ജ് തേക്കടയില്‍, എംസിഎ തിരുവല്ല അതിരൂപതാ പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തില്‍, ഷാജി പൂച്ചേരില്‍, വൈസ് പ്രസിഡന്റ് ലീലാമ്മ എന്നിവര്‍ പ്രസംഗിച്ചു.