കഞ്ചാവുമായി യുവാവ് പിടിയില്‍
1280831
Saturday, March 25, 2023 10:34 PM IST
തിരുവല്ല: നാല് ഗ്രാം കഞ്ചാവുമായി മഞ്ഞാടി സ്വദേശി പോലീസിന്റെ പിടിയിലായി. മഞ്ഞാടി കൊമ്പാടി തുണ്ടിയില്‍ വീട്ടില്‍ നിബിന് തോമസാ(32)ണ് ഇന്നലെ രാവിലെ പത്തോടെ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ നിന്നാണ് പൊതിയിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്.