ഏനാദിമംഗലം ബജറ്റിൽ ക്ഷേമപ്രവർത്തനങ്ങൾക്കു മുൻഗണന
1280582
Friday, March 24, 2023 10:55 PM IST
അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റിൽ ക്ഷേമപ്രവർത്തനങ്ങൾക്കു പ്രാമുഖ്യം. സംരംഭക മേഖല, ഭവനനിര്‍മാണം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വനിതാക്ഷേമം, വയോജനക്ഷേമം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്കു പ്രഥമ പരിഗണന നൽകുന്നതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തിയതായി വൈസ് പ്രസിഡന്റ് ഉദയരശ്മി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 48,36,57,376 രൂപ വരവും 47,80,76,000 രൂപ ചെലവും 55,81,376 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ്
വിവിധ തൊഴില്‍ സംരംഭങ്ങൾക്കും യുവജനക്ഷേമത്തിനുമായി 48 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈഫ് മിഷന് പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്കി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭവന രഹിതര്‍ ഇല്ലാത്ത ഒരു സമ്പൂര്‍ണ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കായി 14.27 കോടി രൂപയും നീക്കിവച്ചു.