അങ്ങാടി പദ്ധതിയുടെ താത്കാലിക തടയണ തകർത്തു; ജലവിതരണം മുടങ്ങി
1280267
Thursday, March 23, 2023 10:51 PM IST
റാന്നി: അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ തടയണ സാമൂഹ്യവിരുദ്ധർ തകർത്തു. ജല വിതരണം മുടങ്ങി.
പമ്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനേ തുടർന്ന് പഞ്ചായത്തിന്റെ അഭ്യർഥനപ്രകാരം ജല അഥോറിറ്റിയാണ് നദിക്കു കുറുകെ തടയണ നിർമിച്ചത്.
പദ്ധതിയുടെ സ്രോതസായ കിണറിലേക്ക് വെള്ളം എത്തിക്കുന്നതിനായി മണൽ ചാക്ക് അടുക്കി നിർമിച്ച തടയണ കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ഇതു മൂലം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ളം മുടങ്ങി.
ഇതിനു മുമ്പും മേഖലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പറയുന്നു. കടുത്ത വേനൽ മൂലം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയം സാമൂഹ്യവിരുദ്ധർ നടത്തിയ നടപടിയിൽ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. തടയണ പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്നു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ജല അഥോറിറ്റിയോട് ആവശ്യപ്പെട്ടു.