ലഹരിവിരുദ്ധ കാമ്പയിന്: അതിഥി തൊഴിലാളികൾക്ക് ബോധവത്കരണം
1280252
Thursday, March 23, 2023 10:48 PM IST
കുന്നന്താനം: കേരളത്തില്‍ താമസിച്ചു ജോലി ചെയ്തു വരുന്ന അതിഥിതൊഴിലാളികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ വകുപ്പ് രണ്ടാം ഘട്ട ലഹരിവിരുദ്ധ കാമ്പയിന് ആരംഭിച്ചു. ജില്ലാതല ബോധവത്കരണ ക്ലാസ് കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു.
കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ തിരുവല്ല മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിഥിതൊഴിലാളികളുടെ ക്ഷേമ കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്കി വരുന്ന സഹായങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
എക്സൈസ് തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വർഗീസ് ലഹരിവിമുക്ത സന്ദേശം നല്കി. വിമുക്തി ജില്ലാ കോർഡിനേറ്റര്‍ ജോസ് കളീക്കല്‍, ഡോ. അതുൽ വിജയൻ എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി.എന്‍. മോഹനന്, ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ. ലതാകുമാരി,
ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, മല്ലപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി. ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.