ത്വക്രോഗപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
1279360
Monday, March 20, 2023 10:26 PM IST
പത്തനംതിട്ട: ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ജില്ലാ ലെപ്രസി യൂണിറ്റ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്വക്ക് രോഗ പരിശോധനാ ക്യാമ്പ് ഡിഎംഒ ഡോ.എല്‍. അനിതകുമാരി ഉദ്ഘാടനം ചെയ്തു.
സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൂഴിയാർ ഗവൺമെന്റ് യുപിഎസിൽ നടന്ന ക്യാമ്പിന് സീതത്തോട് പ്രാഥമികാരോ ഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്റ് സേവ്യര്‍, ത്വക്ക് രോഗവിദഗ്ധ ഡോ. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
വിവകേരളം കാന്പയിനിന്റെ ഭാഗമായി അനീമിയ സ്ക്രീനിംഗ് ക്യാമ്പും ഇതോടനുബന്ധിച്ചു നടന്നു.
ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ആബിദാ ബീവി, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.