ലോക ജലദിനം- പോസ്റ്റര്‍ രചനാമത്സരം
1279095
Sunday, March 19, 2023 10:23 PM IST
പത്തനംതിട്ട: ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും പത്തനംതിട്ട ജില്ലാ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും ചേര്‍ന്ന് ഇലന്തൂര്‍ ബ്ലോക്കിലെയും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെയും കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരം കോണ്‍ഫറന്‍സ് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍ 16 കോളജുകളില്‍ നിന്നായി 33 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
മത്സര വിജയികള്‍ക്ക് പ്രസിഡന്റ് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു.
സിഐടിയു പാര്‍ലമെന്റ് മാര്‍ച്ചിന് പ്രചാരണം നടത്തും
പത്തനംതിട്ട: നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ - ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഏപ്രില്‍ അഞ്ചിനു ഡല്‍ഹി പാര്‍ലമെന്റിലേക്ക് സിഐടിയു കര്‍ഷകസംഘം കര്‍ഷക തൊഴിലാളി യൂണിയന് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിഐടിയു, കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന് എന്നീ സംഘടനകള്‍ സംയുക്തമായി 20 മുതല്‍ 25 വരെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കാല്‍നട പ്രചരണ ജാഥകള്‍ നടത്തും. ജില്ല പ്രസിഡന്റ് എസ്. ഹരിദാസ്, ജില്ല സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ എന്നിവർ പ്രസംഗിച്ചു.