പൊന്തൻപുഴ-പെരുന്പെട്ടി പട്ടയം; വനംവകുപ്പ് പിടിവാശി വെടിയണം
1266041
Wednesday, February 8, 2023 10:28 PM IST
പത്തനംതിട്ട: പൊന്തൻപുഴ വനഭൂമിയുമായി ബന്ധപ്പെട്ട് പെരുന്പെട്ടിയിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിലേക്ക് മുന്പ് നിർത്തിവച്ച സർവേ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് നിയമസഭയിൽ റവന്യൂമന്ത്രി നൽകിയ ഉറപ്പ് സ്വാഗതാർഹമെന്ന് എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം മാത്യൂസ് ജോർജ്.
സർവേ അടിയന്തരമായി പുനരാരംഭിക്കണം. 90 ശതമാനം സർവേ പൂർത്തീകരിച്ചപ്പോൾ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അനാവശ്യ പിടിവാശിയും ഇടപെടലുമാണ് തടസമായത്. വാക്കാൽ ഉത്തരവിലൂടെയാണ് സർവേ നിർത്തിയത്.
തർക്കഭൂമി വനത്തിനു പുറത്താണെന്ന റവന്യു മന്ത്രിയുടെ നിലപാട് പ്രശ്ന പരിഹാരത്തിന് സഹായമാണ്. 518 കുടുംബങ്ങളെ വഴിയാധാരമാക്കുംവിധം അനാവശ്യ തർക്കങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉന്നയിക്കരുതെന്നും ഇതുസംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമെന്നു മന്ത്രി എ.കെ. ശശീന്ദ്രനോടും ആവശ്യപ്പെട്ടു.