നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ
1265710
Tuesday, February 7, 2023 10:58 PM IST
റാന്നി: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വലിയകുളം കൈതതടത്തിൽ രാജുവി(62)നെയാണ് ഡാൻസാഫ് സംഘവും റാന്നി പോലീസും ചേർന്നുനടത്തിയ പരിശോധനയിൽ അറസ്റ്റു ചെയ്തത്.
ഇയാളുടെ സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാൻസ് ഇനത്തിൽപെട്ട
പുകയി ഉത്പന്നങ്ങളാണ് പിടികൂടിയത്. സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
അനധികൃതമായി ഇത്തരം ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കടകൾ നിരന്തര നിരീക്ഷണത്തിലാണെന്നും, ജില്ലയിൽ പരിശോധനകൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ്ഐ അജി സാമുവൽ, റാന്നി എസ്ഐ സന്തോഷ്, സിപിഒമാരായ അജാസ്, രഞ്ജു, ഡാൻസാഫ് സിപിഒമാരായ ശ്രീരാജ്, ബിനു, മിഥുൻ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.