സാ​മൂ​ഹി​കാ​ഘാ​ത വി​ല​യി​രു​ത്ത​ൽ സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, February 4, 2023 10:28 PM IST
പ​ത്ത​നം​തി​ട്ട: കോ​ട​തി സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​ന് ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​ദ​ഗ്ധ​സ​മി​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​ട്ട​യേ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​മു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്ര​ജ്ഞ ഡോ. ​കെ.​എ​സ്. ബി​നു, ജി​ല്ലാ കോ​ർ​ട്ട് മാ​നേ​ജ​ർ കെ. ​അ​ൻ​സാ​രി, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​ണ് സ്ഥ​ല​ത്ത് നേ​രി​ട്ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നു സ​മി​തി അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്ര​ത്ത് റിം​ഗ് റോ​ഡി​ന് സ​മീ​പം ആ​റ് ഏ​ക്ക​ർ (242.91 ആ​ർ) സ്ഥ​ല​മാ​ണ് കോ​ട​തി സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ആ​സ്ഥാ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്ന സ്ഥാ​പ​മാ​ണ് പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​വ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യാ​ണ് വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.