അടുക്കളത്തോട്ടത്തില്‍ കുറ്റി കുരുമുളകും
1263949
Wednesday, February 1, 2023 10:16 PM IST
തട്ടയിൽ: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന കുറ്റി കുരുമുളക് കൃഷി പദ്ധതിക്ക് തുടക്കമായി. ഒരു കര്ഷകന് എച്ച്ഡിപിഇ ബാഗില്‍ നിറച്ച അഞ്ചു കുറ്റികുരുമുളക് തൈകള്‍ നല്‍കുന്നതാണ് പദ്ധതി.
ഓരോ വീട്ടിലും ആവശ്യത്തിനുള്ള കുരുമുളക് വീട്ടിലെ അടുക്കളത്തോട്ടത്തില്‍ നിന്നു തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയണം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷം വന്‍ വിജയപ്രദമായി പദ്ധതി നടപ്പാക്കിയിരുന്നു. എച്ച്ഡിപിഇ ബാഗില്‍ തൈകള്‍ നല്കുന്നതിനാല് വരുന്ന അഞ്ചുവര്‍ഷക്കാലം തൈകള്‍ മാറ്റി നടേണ്ടതില്ല എന്നത് ഈ വര്‍ഷത്തെ പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.