സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
1263667
Tuesday, January 31, 2023 10:24 PM IST
മൈലപ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മൈലപ്ര എസ്എച്ച്, പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി, വടശേരിക്കര മോഡൽ റസിഡൻഷ്യൽ എ സ്കൂളുകളിലെ എസ്പിസി കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
എസ്പിസി പ്രോജക്ട് ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്പി കെ. എ. വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. മൈലപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിബു ജോൺ, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ എസ്എച്ച് സ്കൂൾ മാനേജർ ഫാ. പോൾ നിലയ്ക്കൽ, ഹെഡ്മാസ്റ്റർ സജി വർഗീസ്, പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് കുമാർ, സ്കൂൾ പിറ്റിഎ പ്രസിഡന്റ് റനീസ് മുഹമ്മദ്, ഗാർഡിയൻ പിറ്റിഎ പ്രസിഡന്റ് അബ്ദുൾ വഹാബ്, റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട് ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാർട്ടൂൺ, മോണോ ആക്ട്, ഓട്ടൻതുള്ളൽ എന്നിവയിൽ ഒന്നാംസ്ഥാനം എ ഗ്രേഡ് നേടിയ ജൂണിയർ കേഡറ്റ് ജെ. ഗൗരിനന്ദന, കഥാരചനയിൽ ബി ഗ്രേഡ് നേടിയ സീനിയർ കേഡറ്റ് അഞ്ജന സന്താേഷ് എന്നിവരെ അനുമോദിച്ചു.