ഓമല്ലൂരില്‍ പൈപ്പ്ലൈന് നവീകരണം പൂര്‍ത്തിയായി
1263665
Tuesday, January 31, 2023 10:24 PM IST
ഓമല്ലൂര്‍: കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ്ലൈന് നവീകരിച്ചത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി ഷട്ടര്‍മുക്ക് - കൊടുന്തറ റോഡില്‍ പഴയ പൈപ്പ്ലൈന് മാറ്റി പുതിയവ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ നവീകരണം പ്രയോജനപ്പെടും.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയര്‍ തുളസീധരന്‍ എന്നിവർ പ്രസംഗിച്ചു.
മാത്യൂസ് ദ്വിതീയൻ ബാവ
അനുസ്മരണം
അടൂർ: സെന്റ് സിറിൾസ് കോളജിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഫാ.പി. ജി. കുര്യൻ കോർ എപ്പിസ്കോപ്പ, പ്രഫ. ഏബ്രഹാം തലവടി, പ്രഫ ഡി. കെ. ജോൺ, പ്രഫ ഇട്ടി വർഗീസ്, ഡോ.മനു ഉമ്മൻ, കുളക്കട രാജു, ഡോ. നിഷാ മാത്യു, ജോൺ വർഗീസ്, ഷിബു ചിറക്കരോട്ട് എന്നിവർ പ്രസംഗിച്ചു.