അടൂർ ഓർത്തഡോക്സ് കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ
1263654
Tuesday, January 31, 2023 10:20 PM IST
അടൂർ: ഓർത്തഡോക്സ് കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ അഞ്ചുവരെ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിന് രാത്രി ഏഴിന് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സഭ കുന്നംകുളം - മലബാർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പ്രസംഗിക്കും. മൂന്നിനു രാവിലെ പത്തിന് സഭയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ധ്യാനയോഗം. ഫാ. ഡോ. നൈനാൻ വി. ജോർജ് പ്രസംഗിക്കും. രാത്രി ഏഴിന് സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വചന സന്ദേശം നൽകും. നാലിനു രാവിലെ പത്തിന് യുവജനസംഗമം, രാത്രി ഏഴിന് ഫാ. ജോൺ ടി. വർഗീസ് കുളക്കട പ്രസംഗിക്കും. അഞ്ചിന് ഉച്ചയ്ക്കു ലഹരിവിരുദ്ധ ക്ലാസിന് ഫാ. പി.എ. ഫിലിപ്പ് നേതൃത്വം നൽകും. രാത്രി ഏഴിന് ഫാ.ഡോ. വർഗീസ് വർഗീസ് പ്രസംഗിക്കും. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സമാപനസന്ദേശം നൽകും.