പ്രയാറ്റുകടവ് പാലം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു
1263333
Monday, January 30, 2023 10:03 PM IST
മല്ലപ്പള്ളി: വെളളപ്പൊക്കത്തിൽ തിട്ടയിടിഞ്ഞ് ബലക്ഷയം സംഭവിച്ച പ്രയാറ്റുകടവ് പാലം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു.
മണിമലയാറിനു കുറുകെ കല്ലൂപ്പാറ, ഇരവിപേരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രയാറ്റുകടവ് പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രളയകാലത്ത് പാലത്തിന്റെ തൂണുകളിൽ തടികളും മുളങ്കാടുകളും വന്നടിഞ്ഞതോടെയാണ് തിട്ട വ്യാപകമായി ഇടിഞ്ഞത്. പാലം ബലപ്പെടുത്താൻ ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
കേരള കോൺഗ്രസ്-എം സംസ്ഥാന ട്രഷറർ എൻ.എം. രാജു, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം മനോജ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് കൊച്ചുപാറയ്ക്കൽ, പാർട്ടി മണ്ഡലം പ്രസിഡന്റ് റോയ് കൈതയിൽ അലക്സ് കോട്ടക്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി നെബു തങ്ങളത്തിൽ, കെഎസ്സി-എം ജില്ലാ പ്രസിഡന്റ് കരുൺ സക്കറിയ എന്നിവർ ഒപ്പമുണ്ടായിരുന്നു.