ജൂണിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്ഷിപ്പില്തിരുവനന്തപുരവും തൃശൂരും ജേതാക്കള്‍
1263051
Sunday, January 29, 2023 10:24 PM IST
പത്തനംതിട്ട: കോന്നി അമൃത വിദ്യാലയത്തില്‍ നടന്ന 42 ാമത് സബ് ജൂണിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ
വിഭാഗത്തില്‍ തൃശൂര്‍ ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും നേടി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബാബു ജോസഫ് ജി.ഹരികുമാര്‍, പിടിഎ പ്രസിഡന്റ് എസ്.ജെ. തമ്പി, എം.ജി. ദിലീപ് ഗോപകുമാര്‍, ശ്യാം ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.