പ്രായോഗിക പരിശീലന ക്ലാസ്
1262760
Saturday, January 28, 2023 10:29 PM IST
പത്തനംതിട്ട: വാണിജ്യ വ്യവസായ വകുപ്പ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എറണാകുളം സെന്റ് ആൽബർട്ട് കോളജ് രസതന്ത്ര വിഭാഗങ്ങൾ, മാവേലിക്കര സെന്റ് ജോൺസ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര മണ്ഡലത്തിലെ കുടുംബശ്രീ അംഗങ്ങൾക്കും എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾക്കുമായി വിവിധ സൗന്ദര്യവർധക വസ്തുക്കളുടെ ഉത്പാദനത്തിൽ പ്രായോഗിക പരിശീലനം നൽകി.
കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്യാം മുഖ്യസന്ദേശം നൽകി.
പ്രിൻസിപ്പൽ സൂസൻ ശാമുവേലിന്റെ അധ്യക്ഷതയിൽ മാനേജർ പ്രഫ. കെ. ഗീവർഗീസ്, ബിനു എം. മാത്യു, കെ.ആർ. മുരളീധരൻ, ആർ. രാജേഷ് കുമാർ, ഷൈനി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. വി.എസ്. നിഷ, ഡോ. പി.വൈ. ജിനു എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.