അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ കണ്വന്ഷന് 31ന് ആരംഭിക്കും
1262755
Saturday, January 28, 2023 10:27 PM IST
പത്തനംതിട്ട: അസംബ്ലീസ് ഒഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്വന്ഷന് 31 മുതല്‍ ഫെബ്രുവരി അഞ്ച് വരെ അടൂര്‍ - പറന്തല്‍ കണ്വന്ഷന് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 31ന് വൈകുന്നേരം ആറിന് ചേരുന്ന പൊതുസമ്മേളനത്തില്‍ സഭാ സൂപ്രണ്ട് റവ. ടി.ജെ. സാമുവേല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പൊതു സഭായോഗത്തോടെ കണ്വന്ഷന് സമാപിക്കും. പത്രസമ്മേളനത്തില്‍ സഭാ സൂപ്രണ്ട് റവ. ടി.ജെ. സാമുവേല്‍, സഭാ സെക്രട്ടറി റവ. തോമസ് ഫിലിപ്പ്, ഷാജന് ജോണ്‍ ഇടക്കാട്, ജോണ്സന് ജോയി, ടി.ടി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഭാഗമായി നസ്രത്ത് ജംഗ്ഷനില്‍ ഇന്നു രാത്രി 9.30 മുതല്‍ നാളെ രാവിലെ ആറുവരെ ഗ്രൗണ്ട് ഇംപ്രൂവ്മെന്റ് പ്രവൃത്തി നടത്തുന്നതിനാലും പാറക്കല്‍ ചെറിയ പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തികൾ 31ന് രാത്രി 10 മുതല്‍ ഒന്നിനു രാവിലെ ആറുവരെ നടത്തുന്നതിനാലും ഈ ഭാഗത്തുകൂടെയുള്ള ഗതാഗതം മേല്പറഞ്ഞ സമയങ്ങളില്‍ (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെ) നിരോധിച്ചു. വാഹനങ്ങൾ പെരുന്ന, തിരുവല്ല, അമ്പലപ്പുഴ വഴിയോ പൂപ്പള്ളി, ചമ്പക്കുളം എസ്എന്‍ കവല വഴി ആലപ്പുഴക്കും ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ, തിരുവല്ല വഴിയോ, എസ്എന്‍ കവല ചമ്പക്കുളം-പൂപ്പള്ളി വഴിയോ പോകേണ്ടതാണ്.