"ലഹരിയില്ലാ തെരുവ്' ഉദ്ഘാടനം ഇന്ന് അടൂരിൽ
1261855
Tuesday, January 24, 2023 10:39 PM IST
അടൂർ: ലഹരി ഉപയോഗത്തിനെതിരേ സംസ്ഥാന സര്ക്കാര് നടത്തിവരുന്ന 'ലഹരിവിമുക്ത കേരളം' ബോധവത്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്ത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില് ലഹരിയില്ലാ തെരുവ്' ഇന്ന് അടൂരിൽ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു രണ്ടുമുതല് അടൂര് പുതിയ പാലത്തിനു സമീപം വിവിധ സ്കൂള്, കോളജ് കുട്ടികളുടെ കലാപരിപാടികള് ഉള്പ്പെടെ അവതരിപ്പിക്കും.
ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് 'ലഹരിയില്ലാ തെരുവ്' പരിപാടിയുടെ ഉദ്ഘാടനം നിര്വഹിക്കും. നഗരസഭ ചെയര്മാന് ഡി. സജി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ്് ഓമല്ലൂര് ശങ്കരന് മുഖ്യാതിഥി ആയിരിക്കും.
ജില്ലാ പോലീസ് മേധാവി സ്വപ്നില് മധുകര് മഹാജന്, എഡിഎം ബി. രാധാകൃഷ്ണന്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര് വി.എ. പ്രദീപ്, ജില്ലയിലെ വിവിധ ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പരിപാടിയില് പങ്കെടുക്കും.