മദ്യവർജന ബോധവത്കരണ സമിതി സമ്മേളനം 28ന്
1261843
Tuesday, January 24, 2023 10:35 PM IST
പത്തനംതിട്ട: കേരള മദ്യവർജന ബോധവത്കരണ സമിതി സംസ്ഥാന സമ്മേളനം 28ന് ത്തനംതിട്ട ടൗൺഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ്് സോമൻ പാമ്പായിക്കോട് അധ്യക്ഷത വഹിക്കും. ഡോ. തോളൂർ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിനു സമാപന സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തും. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്് കെ.എ. കമറുദ്ദീൻ അധ്യക്ഷത വഹിക്കും. നാസർ ഹമീദ്, ആദിത്യകുമാർ മാനത്തുശേരിൽ, സിറാജ് കൊടുവായൂർ എന്നിവർ ക്ലാസ് നയിക്കും. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, സാമുവേൽ പ്രക്കാനം, ബേബിക്കുട്ടി ഡാനിയേൽ, കെ.ജമീല മുഹമ്മദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.