കോന്നി ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1246923
Thursday, December 8, 2022 11:08 PM IST
കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. 2022 ഡിസംബർ 22 മുതൽ 2023 ജനുവരി രണ്ടുവരെ 12 ദിവസം നീണ്ടുനിൽക്കുന്ന കോന്നി ഫെസ്റ്റിൽ നൂറിൽപരം സ്റ്റാളുകളും കുട്ടികൾക്കുള്ള വിനോദ പരിപാടികളും കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ അധ്യക്ഷത വഹിച്ചു. കോന്നി കൾച്ചറൽ ഫോറം കൺവീനർ ദീനാമ്മ റോയി, എലിസബത്ത് അബു, അന്നമ്മ ഫിലിപ്പ്, ഗീവർഗീസ്, മനോജ് കോന്നി തുടങ്ങിയവർ പ്രസംഗിച്ചു.