കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1246308
Tuesday, December 6, 2022 10:31 PM IST
അടൂർ: കടമ്പനാട്ട് കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്പാട് കല്ലും പുറത്ത് ജോർജാണ് (84) മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ കുഴിക്കാല ജംഗ്ഷനിലെ വളവിനായിരുന്നു സംഭവം. സ്കൂട്ടറിൽ ബസ് തട്ടി താഴെവീണ ജോർജിന്റെ തലയിൽക്കൂടി പിൻചക്രം കയറി ഇറങ്ങി തൽക്ഷണം മരിച്ചു.
കല്ലുകുഴിയിൽനിന്നും കടമ്പനാട് ഭാഗത്തേക്കു വന്ന ജോർജിന്റെ പിന്നാലെ അടൂരിൽ നിന്നും കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസ് തട്ടുകയായിരുന്നു. സംസ്്കാരം നാളെ തുവയൂർ ഐപിസി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ കുളക്കട കുവക്കര വീട്ടിൽ കുടുംബാംഗം. മക്കൾ: സുസമ്മ, ജോസ്, എൽസി. മേഴ്സി. മരുമക്കൾ: ജോയി, സുസൻ, റെജി, രാജൻ.