സെന്റ് സിറിൾസ് കോളജിൽ ദേശീയ സെമിനാർ
1245744
Sunday, December 4, 2022 10:46 PM IST
അടൂർ: സെന്റ് സിറിൾസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ സെമിനാറും പുസ്തക പ്രകാശനവും നടന്നു.
ചെന്നൈ നാഷണൽ ഐപി അവയർനെസ് പേറ്റന്റ് ആൻഡ് ഡിസൈൻ എക്സാമിനിംഗ് ഓഫീസർ എസ്. അനുമോദ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ ഡോ. ബൈജു പി. ജോസ്, ഡോ. സൂസൻ അലക്സാണ്ടർ, ഡോ. മിനി സാമുവൽ, ഡോ. നിഷ മാത്യു, മറിയം ജോൺ, സൗമ്യ മേരി തോമസ് എന്നിവർ പ്രസംഗിച്ചു.
നോബൽ സാഹിത്യ അവാർഡ് ജേതാക്കളായ ലൂയി ഗ്ലൂക്ക്, അബ്ദുൾ റസാഖ് ഗർണ എന്നിവരെക്കുറിച്ച് കോളജിലെ ബിരുദ വിദ്യാർഥികൾ പുറത്തിറക്കിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
സംയുക്ത ട്രേഡ് യൂണിയൻ മാർച്ചു നടത്തി
പത്തനംതിട്ട: തൊഴിലാളികളുടെ ജീവിത ആവശ്യങ്ങൾ അവഗണിക്കുകയും കർഷക, ജനവിരുദ്ധ നയങ്ങളും നിയമങ്ങളും നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സംയുക്ത സമിതി ചെയർമാൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ധർണ ഉദ്ഘാടനം ചെയ്തു.
സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു. ഡി. സജി, എസ്. ഹരിദാസ്, കെ.സി. രാജഗോപാൽ, കെ.പി. മധുസുധനൻ പിള്ള, അയൂബ് കുമ്മണ്ണൂർ, കെ.ഐ. ജോസഫ്, പി.കെ. ഗോപി, മലയാലപ്പുഴ മോഹൻ, ബെൻസി തോമസ്, പി.കെ. ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.