പാർശ്വവത്കരിക്കപ്പെട്ടവരെ അടിച്ചമർത്തുന്നത് വികസനനയമല്ല: പി.ജെ. കുര്യൻ
1245738
Sunday, December 4, 2022 10:46 PM IST
കോഴഞ്ചേരി: പാർശ്വവത്കരിക്കപ്പെട്ടവരെ അടിച്ചമർത്തുന്നത് വികസനത്തിന്റെ ഭാഗമല്ലെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ. ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും കേരളവും എന്ന വിഷയത്തിൽ കോഴഞ്ചേരിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയോധികരും മത്സ്യത്തൊഴിലാളികളും ഭവനരഹിതരുമുൾപ്പെടെയുള്ളവരെ പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്വം സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കണമെന്നും പി.ജെ. കുര്യൻ പറഞ്ഞു.
തോമസ്കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. റെജി താഴമൺ, കേരളവും മത്സ്യ തൊഴിലാളികളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സിസ്റ്റർ ഷിബാ ജോൺ, ജെറി മാത്യു സാം, സാറാമ്മ ഷാജൻ, ബഞ്ചമിൻ, ജെന്റിൽ ജിൻസാദ് എന്നിവർ പ്രസംഗിച്ചു.