കോന്നി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനഴ്സ് അസോസിയേഷൻ ജില്ലാ വാർഷികം കോന്നിയിൽ 29, 30 തീയതികളിൽ നടത്തും.
സ്വാഗതസംഘ കമ്മിറ്റിയോഗം കോന്നി കോൺഗ്രസ് ഭവനിൽ ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫിന്റെ അധ്യക്ഷതയിൽ കൂടി. കെപിസിസി മെംബർ മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, എലിസബേത്ത് അബു, എസ്. സന്തോഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള, സംസ്ഥാന സെക്രട്ടറി മധു സുധനൻ പിള്ള, ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ട്രഷറർ വിൽസൺ തുണ്ടിയത്ത്, എം.ഒ. ജോൺ, ആർ. കൈലാസ്, എം.എ. രാജൻ, പ്രവീൺ പ്ലാവിളയിൽ, മോൻസി ഡാനിയേൽ, അസീസ് കുട്ടി, കെ.പി. തോമസ്, രാജൻ പടിയറ എന്നിവർ പ്രസംഗിച്ചു.
മാത്യു കുളത്തുങ്കൽ ചെയർമാനും വിൽസൺ തുണ്ടിയത്ത് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.