എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക് മീ​റ്റ്: അ​ല്‍​ഫോ​ന്‍​സ​യും എം​എ കോ​ള​ജും കു​തി​ക്കു​ന്നു
Sunday, December 4, 2022 10:42 PM IST
പാ​​ലാ: പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ല്‍ ന​​ട​​ക്കു​​ന്ന എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജും മു​​ന്നേ​​റ്റം തു​​ട​​ങ്ങി. ര​​ണ്ടാം ദി​​നം മീ​​റ്റ് അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് 72 പോ​​യി​​ന്‍റു​​മാ​​യി മു​​ന്നി​​ട്ടു​​നി​​ല്‍​ക്കു​​ന്നു. 69 പോ​​യി​​ന്‍റു​​മാ​​യി കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. 34 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് 100 പോ​​യി​​ന്‍റു​​മാ​​യി മു​​ന്നി​​ട്ടു​​നി​​ല്‍​ക്കു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്- 45 പോ​​യി​​ന്‍റ്. ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് 43 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്.
രാ​​വി​​ലെ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ന്‍​ഡി​​ക്ക​​റ്റ് മെ​​മ്പ​​ര്‍ ഡോ.​​എ. ജോ​​സ് മീ​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ.​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മീ​​റ്റ് ഇ​​ന്ന് സ​​മാ​​പി​​ക്കും.