മണിമലയാറ്റിൽ മരിച്ച നിലയിൽ
1225526
Wednesday, September 28, 2022 10:10 PM IST
മല്ലപ്പള്ളി: ഗൃഹനാഥനെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പറ്റ നിരവുപുലത്ത് റോയി തോമസി (59)നെയാണ് മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടിൽ നിന്നിറങ്ങിയ റോയി വൈകുന്നേരം വീട്ടിൽ എത്താത്തതിനെത്തുടർന്ന് വീട്ടുകാർ കീഴ്വായ്പൂര് പോലീസിൽ പരാതി നൽകിയിരുന്നു.
പുളിക്കീഴ് പാലത്തിന് സമീപം റോയ് സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതിനെത്തുടർന്ന് തിരുവല്ല ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ പുളിക്കീഴ് പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇരുന്ന കടവിന് 300 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രിക്കൽ കോണ്ട്രാക്ടറായിരുന്നു റോയ്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും. ഭാര്യ: സുജ. മക്കൾ: റീന, റിന്റു.