ബംഗ്ലാംകടവ് - വലിയകുളം റോഡ് നിർമാണോദ്ഘാടനം
1225524
Wednesday, September 28, 2022 10:10 PM IST
റാന്നി: ബംഗ്ലാംകടവ് - വലിയകുളം റോഡ് നിര്‍മാണോദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 2.08 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബംഗ്ലാംകടവ് - വലിയകുളം റോഡിന്റെ നിർമാണം. മേലെത്തുംപടി ജംഗ്ഷനിൽ നിന്നാരംഭിച്ചു വലിയകുളം വരെയുള്ള 1.985 കിലോമീറ്റർ ദൂരമാണ് പ്രവൃത്തിയിൽ നവീകരിക്കുന്നത്.
ബലക്ഷയം സംഭവിച്ച മൂന്ന് കലുങ്കുകളുടെ പുനർനിർമാണവും വെള്ളം ഒഴുക്കിക്കളയാൻ 250 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശത്തും ഐറിഷ് ഡ്രൈനും റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചക ബോർഡുകളും ക്രാഷ് ബാരിയറുകളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടു മാസമാണ് നിർമാണ പൂർത്തീകരണ കാലാവധി.
വടശേരിക്കര പഞ്ചായത്തംഗം സ്വപ്ന സൂസൻ അധ്യക്ഷത വഹിച്ചു.