ഡിഎഫ്സി-കുടുംബകൂട്ടായ്മ അതിരൂപത നേതൃകൺവൻഷൻ ഇന്ന്
1225250
Tuesday, September 27, 2022 10:44 PM IST
ചങ്ങനാശേരി: കേരള സഭാനവീകരണം -തോമ്മാശ്ലീഹാ വർഷാചരണം എന്നിവയുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത കുടുംബക്കൂട്ടായ്മ - ദീപിക ഫ്രണ്ട്സ് ക്ലബ്ബ് നേതൃകൺവൻഷൻ ചങ്ങനാശേരി കത്തീഡ്രൽ പാരിഷ്ഹാളിൽ ഇന്ന് നടക്കും. രാവിലെ 9.30ന് ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, ദീപിക സർക്കുലേഷൻ മാനേജരും ഡിഎഫ്സിയുടെ സംസ്ഥാന ജോയിന്റ് ഡയറക്ടറുമായ ഫാ. ജിനോ പുന്നമറ്റം, ഡിജിറ്റൽ ദീപിക ചീഫ് ന്യൂസ് കോഓർഡിനേറ്റർ ഫാ. നോബിൾ പാറയ്ക്കൽ എന്നിവർ ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള വിവിധ സെഷനുകൾ നയിക്കും. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, കത്തീഡ്രൽ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, കുടുംബ കൂട്ടായ്മ - ഡിഎഫ്സി അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് സണ്ണി പുളിങ്കാല, അതിരൂപത പ്രസിഡന്റുമാരായ ആന്റണി തോമസ് മലയിൽ, ആൻസി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ അതിരൂപത ജനറൽ കൺവീനർ ജോസഫ് ആന്റണി പൗവ്വത്തിൽ എന്നിവർ പ്രസംഗിക്കും.
കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം സമാപന സന്ദേശം നൽകും. ചങ്ങനാശേരി അതിരൂപതയിലെ തെക്കൻ മേഖല ഒഴികെയുള്ള 15 ഫൊറോനകളിലെ ഇടവകകളിൽനിന്നുമുള്ള ഡിഎഫ്സി പുരുഷ - വനിത പ്രസിഡന്റുമാർ, കുടുംബകൂട്ടായ്മ ആനിമേറ്റർ സിസ്റ്റർ, കുടുംബ കൂട്ടായ്മ ജനറൽ കൺവീനർ, ജനറൽ സെക്രട്ടറിയടക്കം അഞ്ച് പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും. കേരള സഭാ നവീകരണത്തോടും തോമ്മാശ്ലീഹാ വർഷത്തോടും അനുബന്ധിച്ച് കുടുംബ കൂട്ടായ്മകളിൽ തുടക്കംകുറിക്കുന്ന നൂറുമേനി വചനമനഃപ്പാഠ മത്സരം, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇടവക കുടുംബ കൂട്ടായ്മകളെ കേന്ദ്രീകരിച്ച് നടത്തുന്ന ദീപിക തീവ്ര പ്രചരണ യജ്ഞം എന്നിവയുടെ അതിരൂപതാതല ഉദ്ഘാടനം കൺവൻഷനിൽ നിർവഹിക്കപ്പെടും.