ക​യ​ര്‍ ഭൂ​വ​സ്ത്ര വി​താ​നപ​ദ്ധ​തി; ബ്ലോ​ക്കു​ത​ല സെ​മി​നാ​ര്‍
Saturday, September 24, 2022 11:12 PM IST
പ​ത്ത​നം​തി​ട്ട: ക​യ​ര്‍ ഭൂ​വ​സ്ത്ര വി​താ​ന പ​ദ്ധ​തി 2022-23 ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ ബ്ലോ​ക്കു​ക​ളി​ല്‍ ക​യ​ര്‍ വി​ക​സ​ന വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ക​ദി​ന സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും 28ന് ​ര​ണ്ടി​ന് റാ​ന്നി ബ്ലോ​ക്ക് ഹാ​ളി​ലും 30നു ​ര​ണ്ടി​ന് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ഹാ​ളി​ലും 11നു ​പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് ഹാ​ളി​ലും 13നു ​പ​ന്ത​ളം ബ്ലോ​ക്ക് ഹാ​ളി​ലും 15നു ​ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ഹാ​ളി​ലും 18നു ​പ​റ​ക്കോ​ട് ബ്ലോക്ക് ഹാ​ളി​ലു​മാ​ണ് സെ​മി​നാ​റു​ക​ള്‍.