കൊ​ട്ടാ​ര​ക്ക​ര: എപിജെ ​അ​ബ്‌ദുൾ‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട മേ​ഖ​ല​യി​ലെ എ​ൻഎ​സ്എ​സി െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധപൂ​ർ​ണി​മ എ​ന്ന പേ​രി​ല്‍ കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ന്നു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. റീ​ജ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ. എ​ച്ച്‌.ഷെ​റോ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം,പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ എ​ൻജിനിയ​റിം​ഗ്‌ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര എ​ന്‍​ജി​നിയ​റിം​ഗ്‌ കോ​ള​ജ്‌ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മ​നോ​ജ്‌ റേ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

യുകെഎ​ഫ്‌ കോ​ള​ജ്‌ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ്‌ മോ​ബ്‌, പെ​രു​മ​ണ്‍ കോ​ള​ജിന്‍റെ സോ​ളോ ഡാ​ന്‍​സ്‌, പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം, സി​ഗ്നേ​ച്ച​ര്‍ ക​ള​ക്ഷ​ന്‍ കാ​മ്പ​യി​ൻ, ലൈ​ഫ്‌ ഈ​സ്‌ ബ്യു​ട്ടി​ഫു​ൾ സ​ന്ദേ​ശ പ്ര​ചാ​ര​ണം, ല​ഹ​രിവി​രു​ദ്ധ പ്ല​ക്കാ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​യി ബോ​ധ​വ​ത്കര​ണ റാ​ലി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

എ​ൻഎ​സ്‌എ​സ്‌ കൊ​ല്ലം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പ്ര​ഫ. എ​സ്. ര​തീ​ഷ്‌, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പ്ര​ഫ. ശ്രീ​ദീ​പ, പ്ര​ഫ. സു​ക​ന്യ, എ​സ്‌. അ​ന്‍​സി​യ, പ്ര​ഫ. രാ​ഹു​ല്‍, പ്ര​ഫ. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്ക് പു​റ​മെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള എ​ന്‍​എ​സ്‌​എ​സ്‌ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രും വോ​ളണ്ടിയ​ര്‍ സെ​ക്ര​ട്ട​റി​മാ​രും ഏ​കോ​പ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

സൈ​ക്കോ​ള​ജി​സ്റ്റും കൗ​ൺ​സി​ല​റു​മാ​യ കെ. ​സി. പ്ര​വീ​ണ്‍ ബോ​ധ​വ​ത്കര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സൈ​സ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജി​ഞ്ചു ദാ​സ്‌, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ പ​ത്മ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.