കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ എസ്ഐ പി.കെ.പ്രദീപിന് സമ്മാനിച്ചു
1571644
Monday, June 30, 2025 6:08 AM IST
കുണ്ടറ : കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ഏറ്റുവാങ്ങി കുണ്ടറ എസ്ഐ പി.കെ. പ്രദീപ്. നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ കുറ്റാന്വേഷണ മികവിനാണ് അംഗീകാരം.
തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബിൽ നിന്നും പി.കെ. പ്രദീപ് ബാഡ്ജ് ഓഫ് ഓണർ ഏറ്റുവാങ്ങി.
നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ നാലംഗ കുറ്റാന്വേഷണ സംഘത്തെ നയിച്ചത് പി.കെ. പ്രദീപ് ആയിരുന്നു.
2023-ൽ ബംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ദമ്പതികൾ അടക്കമുള്ള സംഘത്തെ പിടികൂടുകയും അവർക്ക് മയക്കുമരുന്ന് വിതരണം ചെയ്ത സംഘത്തിലെ പ്രധാനിയായ നൈജീരിയൻ യുവതിയേയും സംഘത്തലവനായ മറ്റൊരു നൈജീരിയക്കാരനെയും പ്രദീപി െ ന്റ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.