സാമൂഹിക പരിവർത്തനത്തിന് എഴുത്തുകാരുടെ സംഭാവന അമൂല്യം: സി.ആർ.മഹേഷ് എംഎൽഎ
1571641
Monday, June 30, 2025 6:08 AM IST
കരുനാഗപ്പള്ളി : സാമൂഹിക പരിവർത്തന പ്രക്രിയയിൽ എഴുത്തുകാർ നൽകുന്ന സംഭാവന അമൂല്യമാണെന്ന് സി.ആർ.മഹേഷ് എംഎൽഎ.
വായന പക്ഷാചരണത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തിയ അക്ഷര പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക നവോത്ഥാന രംഗത്ത് കരുനാഗപ്പള്ളിയിലെ എഴുത്തുകാർ നൽകിയിട്ടുള്ള സംഭാവന ചരിത്രത്തി െ ന്റ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സബർമതി ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി. അരവിന്ദകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, നോവലിസ്റ്റ് പി. സുനിൽകുമാർ, ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ, ബിന്ദു വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
സബർമതി അക്ഷര പുരസ്കാരം ആൻസി ജെയിംസിനും, അക്ഷരശ്രീ പുരസ്കാരങ്ങൾ: രാകേഷ് നാഥ് - കഥ, സുരേഷ്ദേവ് മുഖത്തല - നോവൽ, സന്തോഷ് പ്രിയൻ - ബാലസാഹിത്യം, കെ.ഡി.ഷൈബു മുണ്ടയ്ക്കൽ - കവിത എന്നിവർക്കാണ് സമ്മാനിച്ചത്.