ഇലക്ട്രിക് വീൽചെയർ നൽകി
1571646
Monday, June 30, 2025 6:08 AM IST
ചവറ : പൊന്മന ഓലംതുരുത്ത് സ്വദേശിനി രഞ്ജുവിന് ഇലക്ട്രിക് വീൽചെയർ നൽകി പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചവറ കെഎംഎംഎൽ. കസ്റ്റമൈസ്ഡ് ഇലക്ട്രിക് വീൽചെയർ വീട്ടിലെത്തി സുജിത് വിജയൻപിള്ള എം എൽഎയാണ് കൈമാറിയത്.
നേരത്തെ 2002-ൽ കെഎംഎംഎൽ കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന വീൽചെയർ രഞ്ജുവിന് നൽകിയിരുന്നു. കാലപ്പഴക്കത്താൽ ആ വീൽചെയർ നശിച്ചതിനെ തുടർന്നാണ് പുതിയ വീൽചെയർ നൽകി സഹായിക്കുന്നതിനായി കുടുംബം കെഎം എംഎല്ലിനെ സമീപിച്ചത്.
വീൽചെയർ ലഭിച്ചതോടെ രഞ്ജുവും കുടുംബവും കെഎംഎംഎല്ലിന് നന്ദി അറിയിച്ചു. പണ്ട് സ്കൂളിലേക്ക് അമ്മ എടുത്തുകൊണ്ടുപോയതൊഴിച്ചാൽ വീടിനകത്ത് തന്നെ കഴിയേണ്ടി വന്ന അവസ്ഥയിലായിരുന്നു രഞ്ജു. ഇത് തിരിച്ചറിഞ്ഞ കെഎംഎംഎൽ സഹായവുമായി എത്തുകയായിരുന്നു.
പൊന്മന പ്രദേശം ഖനനത്തിനായി ഏറ്റെടുത്തപ്പോൾ ഓലം തുരുത്തിലേക്ക് മാറി താമസിച്ച് വരുന്ന പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബമാണ് രഞ്ജുവിന്റേത്.
കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പി.പ്രദീപ്കുമാർ, സി എസ് ആർ കമ്മിറ്റി കൺവീനറും എച്ച് ഒ യു എച്ച് ആറുമായ എം.യു .വിജയകുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസറും സിഎസ്ആർ കമ്മിറ്റി അംഗവുമായ വി.അനിൽകുമാർ, ഉദ്യോഗസ്ഥരായ ബി. ഹരീഷ്, ജൈസൺ തോമസ്, എം. ടോണി, പി ആർ ഒ പി.കെ. ഷബീർ, യൂണിയൻ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.