വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഉ​പ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റൂ​ർ ഗ​വ​.യുപിഎ​സി​ൽ
Friday, June 28, 2024 6:32 AM IST
കൊല്ലം: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​ച​വ​റ ഉ​പ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന് ചി​റ്റൂ​ർ ഗ​വ​. യുപിഎ​സി​ൽ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ചി​ത്ര ഉ​ദ്ഘാ​ട​നം ചെയ്യും.​ ച​വ​റ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​നി​ത ടി ​കെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സാ​ഹി​ത്യ​കാ​ര​ൻ എ​ബി പാ​പ്പ​ച്ച​ൻ മു​ഖ്യാതി​ഥി​യാ​കും.

പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​സീ​ന​ത്ത്, വാ​ർ​ഡ് മെ​മ്പ​ർ സൂ​റ​ത്ത് സ​ക്കീ​ർ, ബി​പി​സി കി​ഷോ​ർ കെ. ​കൊ​ച്ച​യം, പ്ര​ധാ​ന​ാധ്യാ​പി​ക സി​ജി​ത ,വി​ദ്യാ​രം​ഗം ജി​ല്ലാ പ്ര​തി​നി​ധി സി​മി വൈ ​ബു​ഷ​റ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് മ​ന​യ്യ​ത്ത്, എം​പിടിഎ പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ച്ച്. ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
എ​ൽപി, യുപി, ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സാ​ഹി​ത്യ ക്വി​സും ന​ട​ക്കും.