എഴുത്തുകാർ നന്മയുടെ വഴികാട്ടികളാകണം : മന്ത്രി
Friday, June 28, 2024 6:32 AM IST
കൊ​ല്ലം: എ​ഴു​ത്തു​കാ​ർ സ്വ​യം ന​ന്മ​യു​ടെ വെ​ളി​ച്ച​മാ​കു​ന്ന​തി​നൊ​പ്പം ഉ​ത്കൃ​ഷ്ട ര​ച​ന​യി​ലൂ​ടെ മാ​ന​വ​രാ​ശി​ക്ക് വ​ഴി​കാ​ട്ടി​ക​ളാ​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ​ൻ പി.​തോ​മ​സി​ന്‍റെ രാ​ജ​ൻ പി ​ക​വി​ത​ക​ൾ എ​ന്ന പു​സ്ത​കം കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ പ്ര​കാ​ശ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നെ​ഹ്റു ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ എ.​റ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​വി ആ​റ്റു​വാ​ശേ​രി സു​കു​മാ​ര​പി​ള്ള പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. എ​സ് .അ​രു​ണ​ഗി​രി, ഡോ.​പെ​ട്രീ​ഷ്യ ജോ​ൺ, രാ​ജ​ൻ പി.​തോ​മ​സ്, മു​രു​ക​ൻ പാ​റ​ശേ​രി, ചാ​ത്ത​ന്നൂ​ർ വി​ജ​യ​നാ​ഥ്, ഡി.​സു​ധീ​ന്ദ്ര​ബാ​ബു, വി.​ടി കു​രീ​പ്പു​ഴ, കൊ​ല്ലം ശേ​ഖ​ർ, കു​രീ​പ്പു​ഴ സി​റി​ൾ, പു​ന്ത​ല​ത്താ​ഴം ച​ന്ദ്ര​ബോ​സ്, കു​ടി​ക്കോ​ട് വി​ശ്വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​വ​റ ബെ​ഞ്ച​മി​ന്‍റെ അ​ധ്യ​ക്ഷ​തി​ൽ ചേ​ർ​ന്ന ക​വി സ​മ്മേ​ള​നം മു​ഖ​ത്ത​ല അ​യ്യ​പ്പ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.