സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം: മാര്‍ത്തോമ്മ ബധിര വിദ്യാലയത്തിന് മികച്ച നേട്ടം
1460279
Thursday, October 10, 2024 8:37 AM IST
കാസര്‍ഗോഡ്: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ചെര്‍ക്കള മാര്‍ത്തോമ്മ ബധിരവിദ്യാലയത്തിന് മികച്ച നേട്ടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 50 ല്‍ 50 പോയിന്റ് നേടി സംസ്ഥാന തലത്തില്‍ തന്നെ ഒന്നാമത് എത്തിയപ്പോള്‍, ഹൈ സ്കൂള്‍ തലത്തില്‍ 50 ല്‍ 44 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തി.
ആകെ 100ല്‍ 94 പോയിന്റ് നേടി സംസ്ഥാന തലത്തില്‍ നാലാമത് എത്തുവാനും സ്കൂളിന് സാധിച്ചു. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ചിത്രീകരണത്തില്‍ എ ഗ്രേഡോടെ ഒന്നാമത് എത്തിയപ്പോള്‍ പെന്‍സില്‍ ഡ്രായിങ്ങില് എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തെത്തി.
ബാന്‍ഡ് ഡിസ്പ്ലേ, ഒപ്പന, ദേശീയഗാനം, ആണ്‍കുട്ടികളുടെ മോണോ ആക്ട്, പെണ് കുട്ടികളുടെ മോണോ ആക്ട്, പെയിന്റിംഗ്, പദ്യപാരായണം, നാടോടിനൃത്തം എന്നിവയില്‍ എ ഗ്രേഡും ലഭിച്ചു.
ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തത്തില്‍ എ ഗ്രേഡോടെ ഒന്നാമത് എത്തിയപ്പോള്‍, ആണ്‍കുട്ടികളുടെ മോണോ ആക്ടിലും പെണ്‍കുട്ടികളുടെ മോണോ ആക്ടിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനത്ത് എത്തുവാനും സ്കൂളിനായി. ബാന്‍ഡ് ഡിസ്പ്ലേ, ചിത്രീകരണം, ദേശീയഗാനം, നാടോടിനൃത്തം എന്നിവയില്‍ എ ഗ്രേഡും പെന്‍സില്‍ ഡ്രോയിംഗ്, പദ്യപാരായണം എന്നിവയ്ക്ക് ബി ഗ്രേഡും ലഭിച്ചു.