ഫിലാറ്റലിക് എക്സിബിഷനും ആധാർ മേളയും നടത്തി
1599030
Sunday, October 12, 2025 1:33 AM IST
എളേരിത്തട്ട്: ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ് കാസർഗോഡ് ഡിവിഷന്റെയും എളേരിത്തട്ട് ഇകെഎൻഎം ഗവ.കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫിലാറ്റലിക് (സ്റ്റാബ്) എക്സിബിഷനും തപാൽ-ആധാർ മേളയും നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. മാത്യുസ് പ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പോസ്റ്റൽ സൂപ്രണ്ട് പി.ആർ.ഷീല മുഖ്യാതിഥിയായി. നീലേശ്വരം സബ ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ കെ.പി.റിജു, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് കാസർഗോഡ് ബ്രാഞ്ച് സീനിയർ മാനേജർ മാനുസ് സി ജോർജ്, പിഎൽഐ ഡെവലപ്മെന്റ് ഓഫീസർ വി.വി.ജയവല്ലി, ഫിലാറ്റലിസ്റ്റ് ബാലൻ അമ്പലത്തറ, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡി.എസ്.ചിഞ്ചുശ്രീ, കെ സുപ്രഭ എന്നിവർ പ്രസംഗിച്ചു.
തപാൽ വകുപ്പിന്റെയും ഇന്ത്യാ പോസ്റ്റ് പയ്മെന്റ് ബാങ്കിന്റെയും വിവിധ സമ്പാദ്യ, ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു. ഫിലാറ്റലിസ്റ്റ് ബാലൻ അമ്പലത്തറയുടെ ശേഖരത്തിലുള്ള സ്റ്റാമ്പുകളുടെ പ്രദർശനവും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ആധാർ അപ്ഡേഷൻ ക്യാമ്പും നടത്തി.