റാ​ണി​പു​രം: വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന പ​ന്തി​ക്കാ​ല്‍ സ്വ​ദേ​ശി പ്ര​ദീ​പി​നാ​ണ് ക​ടി​യേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി മു​റി​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് തു​റ​ന്നു​കി​ട​ന്ന വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന നാ​യ ആ​ക്ര​മി​ച്ച​ത്.

വ​ല​തു​കൈ​യി​ൽ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍​ന്ന നി​ല​യി​ൽ ഉ​ട​ന​ടി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.