കേരള കോൺഗ്രസ് ജന്മദിനാഘോഷം
1460277
Thursday, October 10, 2024 8:37 AM IST
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ്-എം ജില്ലാതല ജന്മദിനാഘോഷം വെള്ളരിക്കുണ്ട് പി.വി. മൈക്കിൾ മെമ്മോറിയൽ ഹാളിൽ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാക്കളായ ജേക്കബ് കാനാട്ട്, തോമസ് പാലമറ്റം, മാണിക്കുട്ടി ഉഴുത്തുവാൽ എന്നിവർ ചേർന്ന് പതാക ഉയർത്തി.
കാരുണ്യഭവനപദ്ധതിയുടെ കൺവീനർ ബേബി ജോസഫ് പുതുമനയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറിമാരായ ബിജു തുളിശേരി, ഷിനോജ് ചാക്കോ, ചാക്കോ തെന്നിപ്ലാക്കൽ, സിജി കട്ടക്കയം, വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ടുകുന്നേൽ, ടോമി ഈഴേറേട്ട്, ടിമ്മി എലിപ്പുലിക്കാട്ട്, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, ജോയ് തടത്തിൽ, ജോസ് പേണ്ടാനത്ത്, ജോഷ്ജോ ഒഴുകയിൽ, ജോജി പാലമറ്റം, സി.ആർ. രാജേഷ്, ബിജു പാലാട്ടി എന്നിവർ പ്രസംഗിച്ചു. പുന്നക്കുന്ന് മരിയഭവനിലെ അന്തേവാസികളോടൊപ്പം സ്നേഹവിരുന്നോടെ ജില്ലയിലെ ആഘോഷ പരിപാടികൾ സമാപിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പതാകകൾ ഉയർത്തി ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷ പരിപാടികൾ നടന്നത്.