പൊ​യി​നാ​ച്ചി: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പൊ​യി​നാ​ച്ചി മൊ​ട്ട​യി​ലെ രാ​ജേ​ന്ദ്ര​ന്‍റെ​യും പ്ര​സ​ന്ന​യു​ടെ​യും മ​ക​ന്‍ മ​ണി​ക​ണ്ഠ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കോ​ടി​ച്ച മ​യി​ലാ​ട്ടി​യി​ലെ പ്ര​ജ്വ​ലി​നെ (23) സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​യി​ലാ​ട്ടി പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ണി​ക​ണ്ഠ​ന്‍ ബേ​ക്ക​ലി​ലെ ജ്യൂ​സ് ക​ട​യി​ല്‍ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടി​യി​ടി​യി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. സ​ഹോ​ദ​രി: ര​സ്ന (മ​ല​പ്പു​റം).