ജോലി തട്ടിപ്പ്: ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി
1459948
Wednesday, October 9, 2024 7:25 AM IST
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവും അധ്യാപികയുമായ സചിത റൈയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം നല്കി 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന് കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിവൈഎഫ്ഐ ജില്ലാ നേതാവ് കൂടിയായ സജിതാ റൈ പല സ്ഥാപനങ്ങളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നുമായി കോടികള്‍ തട്ടിയെടുത്തതായും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.