തീർഥയ്ക്കും ബാബുവിനും പൗരസ്വീകരണം നൽകി
1459773
Tuesday, October 8, 2024 8:15 AM IST
തൃക്കരിപ്പൂർ: ഏഷ്യൻ ബീച്ച് സെപക്താക്രോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീം പരിശീലകൻ ചെറുകാനത്തെ കെ.വി. ബാബു, ടീമംഗം വലിയപറമ്പിലെ തീർഥ രാമൻ എന്നിവർക്ക് ചെറുകാനത്ത് പൗരസ്വീകരണം നൽകി.
ചെറുകാനം കല്ലറ മോഹൻ സ്മാരക ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, ഇ.കെ. നായനാർ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗം സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി. വിഷ്ണു അധ്യക്ഷത വഹിച്ചു. പി. ശ്രീധരൻ, പി.വി. വേണുഗോപാലൻ എം.വി. സുകുമാരൻ, ഇ. ബാലകൃഷ്ണൻ, ടി.പി. ഉഷ, കെ.വി. മുരളി, പി. നാരായൺ, കെ.പി. സച്ചിൻലാൽ എന്നിവർ പ്രസംഗിച്ചു.