ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് ഒക്ടോബർ 17 വരെ
1457659
Monday, September 30, 2024 1:41 AM IST
കാസര്‍ഗോഡ്: ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഒക്ടോബര്‍ 17 വരെ വില്ലേജ് അദാലത്തുകള്‍ നടത്തും. ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന് മഞ്ചേശ്വരം താലൂക്കിലെ കാട്ടുകുക്കെ വില്ലേജിലും, വൈകുന്നേരം നാലിന് പഡ്രെ വില്ലേജിലും അദാലത്ത് നടത്തും.
ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം മൂന്നിന് കാസര്‍ഗോഡ് താലൂക്കിലെ മുന്നാട് വില്ലേജിലും വൈകുന്നേരം നാലിന് ബേഡഡുക്ക വില്ലേജിലും ഒക്ടോബര്‍ നാലിന് വൈകുന്നേരം മൂന്നരയ്ക്ക് കാസര്‍ഗോഡ് താലൂക്കിലെ തെക്കില്‍ വില്ലേജിലും അദാലത്ത് നടത്തും. ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം മൂന്നിന് കാസർഗോഡ് താലൂക്കിലെ കരിവേടകം വില്ലേജിലും, വൈകുന്നേരം നാലിന് കുറ്റിക്കോല്‍ വില്ലേജിലും അദാലത്ത് നടത്തും. ഒക്ടോബര്‍ ഏഴിന് വൈകുന്നേരം മൂന്നിന് കാസര്‍ഗോഡ് താലൂക്കിലെ നെട്ടണിഗെ വില്ലേജിലും, വൈകുന്നേരം നാലിന് അഡൂരിലും അദാലത്ത് നടത്തും.
ഒക്ടോബര്‍ എട്ടിന് വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജിലും വൈകുന്നേരം നാലിന് നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജിലും അദാലത്ത് നടത്തും. ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്കു രണ്ടിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ ക്ലായിക്കോട് വില്ലേജിലും വൈകുന്നേരം മൂന്നിന് കയ്യൂര്‍ വില്ലേജിലും വൈകുന്നേരം നാലിന് കൊടക്കാട് വില്ലേജിലും അദാലത്ത് നടത്തും.
ഒക്ടോബര്‍ 10നു വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ പേരോല്‍ വില്ലേജിലും, വൈകുന്നേരം നാലിന് നീലേശ്വരം വില്ലേജിലും അദാലത്ത് നടത്തും. ഒക്ടോബര്‍ 15നു വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ തുരുത്തി വില്ലേജിലും വൈകുന്നേരം നാലിന് ചെറുവത്തൂര്‍ വില്ലേജിലും അദാലത്ത് നടത്തും.
ഒക്ടോബര്‍16നു രാവിലെ 10നു മഞ്ചേശ്വരം താലൂക്കിലെ കൊടലമൊഗറു വില്ലേജിലും 11നു വോര്‍ക്കാടി വില്ലേജിലും വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ഉദിനൂര്‍ വില്ലേജിലും നാലിന് പടന്ന വില്ലേജിലും അദാലത്ത് നടത്തും. ഒക്ടോബര്‍ പതിനേഴിന് വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ പിലിക്കോട് വില്ലേജിലും നാലിന് വലിയപറമ്പ വില്ലേജിലും അദാലത്ത് നടത്തും.