സംരംഭകത്വ ശില്പശാല നടത്തി
1457657
Monday, September 30, 2024 1:41 AM IST
പനത്തടി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന്, കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ എന്ബിസിഎഫ്ഡിസിയുടെ സഹകരണത്തോടെ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ബി. ചന്ദ്രമതിഅമ്മ അധ്യക്ഷത വഹിച്ചു.
സമിതി അധ്യക്ഷരായ ലത അരവിന്ദന്, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസന്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ. സൗമ്യമോള്‍, വി.വി. ഹരിദാസ്, കെ.ജെ. ജയിംസ്, ബി. സജിനിമോള്‍, രാധ സുകുമാരന്‍, എന്‍. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ബിസിഡിസി ഉപജില്ലാ മാനേജര്‍ പ്രെറ്റിമോള് ടോം, റിട്ട. വ്യവസായ വികസന ഓഫീസര്‍ എന്‍. അശോക് എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ. വിജയകുമാര്‍ സ്വാഗതവും കെഎസ്ബി സിഡിസി കാഞ്ഞങ്ങാട് പ്രോജക്ട് അസിസ്റ്റന്റ് എം. അക്ഷയ് നന്ദിയും പറഞ്ഞു.