സ്കൂട്ടര്‍ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍
1444717
Wednesday, August 14, 2024 1:42 AM IST
നീലേശ്വരം: സ്കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി നീലേശ്വരം പോലീസ്. തൃശൂര്‍ ചിരനല്ലൂര്‍ സ്വദേശി അബ്ദുള്‍ ഹമീദ് (39) ആണ് അറസ്റ്റിലായത്.
നീലേശ്വരത്തെ താത്കാലിക ബസ് സ്റ്റാന്‍ഡിനടുത്തുള്ള വൈറ്റ് മാര്ട്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന നീലേശ്വരം മാര്‍ക്കറ്റില്‍ കദളിക്കുളത്തെ വിഷ്ണു മനോഹറിന്റെ ജൂപിറ്റര്‍ സ്കൂട്ടര്‍ തിങ്കളാഴ്ച രാവിലെ 8.20നും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് മോഷണം പോയത്.
പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിയുകയും സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും വിവരങ്ങൾ കൈമാറുകയും ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്ഐ വിഷ്ണുപ്രസാദ്, എസ്ഐ മധുസൂദനന് മടിക്കൈ എന്നിവര്‍ വടകര പോലീസിന്റെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.