ബളാൽ ഭഗവതിക്ഷേത്ര ബ്രഹ്മകലശ മഹോത്സവം: ആഘോഷകമ്മിറ്റി രൂപീകരിച്ചു
1444410
Tuesday, August 13, 2024 1:48 AM IST
വെള്ളരിക്കുണ്ട്: ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി രണ്ടു മുതൽ നടക്കുന്ന ബ്രഹ്മകലശ മഹോത്സവത്തിനായി നാടൊരുങ്ങുന്നു. 16 വർഷത്തിനുശേഷമാണ് മഹോത്സവം നടക്കുന്നത്.
ആഘോഷകമ്മിറ്റി രൂപീകരണയോഗത്തിൽ ക്ഷേത്രം മുഖ്യരക്ഷാധികാരി സരോജമ്മ കോണത്ത് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഹരീഷ് പി.നായർ പരിപാടി വിശദീകരണം നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ, കുഞ്ഞമ്പു നായർ കൊട്ടോടി, കെ.കുഞ്ഞികൃഷ്ണൻ നായർ അയ്യങ്കാവ്, ദാമോദരൻ പരപ്പ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സതീശൻ കമ്പല്ലൂർ, ബാലൻ പരപ്പ, ദാമോദരൻ പരപ്പ, വി.മാധവൻ നായർ, സി.ദാമോദരൻ, ജ്യോതി രാജേഷ് എന്നിവർ സംസാരിച്ചു.
ക്ഷേത്രം സെക്രട്ടറി ദിവകരൻ നായർ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ പി.കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.