ഉപജില്ലാ കായികമേള തോമാപുരം സ്കൂളിൽ
1441394
Friday, August 2, 2024 7:11 AM IST
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കായികമേള തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ.മാണി മേൽവെട്ടം മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയേയും കണ്‍വീനറായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി.രത്നാകരനെയും വർക്കിംഗ് കമ്മിറ്റി ചെയർമാനായി ഫാ.പി.ഐ.ജിജോയേയും തെരഞ്ഞെടുത്തു.
വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ, ചിറ്റാരിക്കാൽ എസ്ഐ കെ.ജി.രതീഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു തോമസ്, മുഖ്യാധ്യാപിക സിസ്റ്റർ കെ.എം.ലിനറ്റ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, മദർ പിടിഎ പ്രസിഡന്റ് ശുഭലക്ഷ്മി, എൽപി സ്കൂൾ മുഖ്യാധ്യാപകന്‍ മാർട്ടിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ഷോണി കെ.തോമസ് എന്നിവർ പ്രസംഗിച്ചു.